ലിനുവിന്റെ കുടുംബത്തിന് മോഹൻലാലിന്റെ വിശ്വശാന്തി ഫൌണ്ടേഷൻ വീട് നിർമിച്ച് നൽകും

Last Modified ബുധന്‍, 14 ഓഗസ്റ്റ് 2019 (16:42 IST)
കോഴിക്കോട് കുണ്ടായിത്തോടില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച ലിനു(34) വിന്റെ കുടുംബത്തിന് നടന്‍ മോഹന്‍ലാല്‍ ചെയര്‍മാനായിട്ടുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ വീട് നിര്‍മ്മിച്ച് നല്‍കും. മേജര്‍ രവിയാണ് ലിനുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് ഇക്കാര്യം അറിയിച്ചത്.

വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്താനാണ് ക്യാമ്പില്‍ നിന്നും ലിനു പോയത്. ചാലിയാര്‍ കരകവിഞ്ഞ് ഒറ്റപ്പെട്ടു പോയ ഭാഗത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് ലിനു മരണപ്പെടുന്നത്. നേരത്തേ നടൻ ജയസൂര്യ ലിനുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം നൽകിയിരുന്നു.

പ്രളയകാലത്തെ കണ്ണീരോർമായി മാറിയ ലിനുവിന്, അന്യന്റെ ജീവന് വേണ്ടി സ്വജീവൻ വെറ്റിഞ്ഞ മനുഷ്യസ്നേഹിക്ക് ആദരാഞ്ജലികൾ നേർന്ന് നേരത്തേ നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :