തിരുവനന്തപുരം|
അഭിറാം മനോഹർ|
Last Modified ചൊവ്വ, 9 ജൂണ്‍ 2020 (17:54 IST)
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി മകൾ വീണയും ഡിവൈഎഫ്-ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരാകുന്നു. ഈ മാസം പതിനഞ്ചിനാണ് വിവാഹം.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കുന്ന ലളിതമായ ചടങ്ങ് മാത്രമായിട്ടായിരിക്കും വിവാഹം. തീയ്യതി പിന്നീട് ഔദ്യോഗികമായി അറിയിക്കും.
ഐടി സംരംഭകയും ഉദ്യോഗസ്ഥയുമാണ് വീണ.എസ്എഫ്ഐയിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിൽ പ്രവേശിച്ച
മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ സംസ്ഥാന നേതൃപദവിക്ക് അഖിലേന്ത്യാ പ്രസിഡന്റായത്.