സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 20 നവംബര്‍ 2021 (12:15 IST)
മുന്‍ മിസ് കേരള അന്‍സി കബീര്‍ ഉള്‍പ്പെടെയുള്ളവരുടെ അപകട മരണത്തില്‍ ചോദ്യം ചെയ്യല്‍ തുടരുന്നു. ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരെയാണ് ചോദ്യം ചെയ്യുന്നത്. ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തത് 150ലധികം പേര്‍ പങ്കെടുത്തെന്നാണ് ലഭിക്കുന്ന വിവരം. യുവതികളടക്കമുള്ളവരെ ഇന്നലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തിരുന്നു. അന്വേഷണം നടത്തുന്നത് ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ബിജി ജോര്‍ജ് നേതൃത്വം നല്‍കുന്ന സംഘമാണ്.