വയസുകാലത്ത് കിട്ടിയ പണിക്ക് നന്ദി കാണിക്കുകയാണ് ഗവർണർ; പരിഹസിച്ച് എം എം മണി

ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും കേരളത്തിന്റെ സംസ്‌കാരം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അറിയില്ല എന്നും മന്ത്രി എം എം മണി പറഞ്ഞു.

റെയ്‌നാ തോമസ്| Last Modified ശനി, 4 ജനുവരി 2020 (08:09 IST)
പൗരത്വ നിയമഭേദഗതിക്ക് എതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം തള്ളിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ മന്ത്രി എം എം മണി. വയസുകാലത്ത് കിട്ടിയ പണിക്ക് ഗവര്‍ണര്‍, മോദി അമിത് ഷാ കൂട്ടുകെട്ടിനോട് നന്ദി കാണിക്കുകയാണെന്ന് എം എം മണി പരിഹസിച്ചു. ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും കേരളത്തിന്റെ സംസ്‌കാരം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അറിയില്ല എന്നും മന്ത്രി എം എം മണി പറഞ്ഞു.

അതേസമയം, തനിക്കെതിരെ സിപിഎം ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഗവര്‍ണര്‍ രംഗത്തെത്തി. താന്‍ ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ തലവനാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ അഭിപ്രായം പറയും. ജനങ്ങളുടെ പണം ഉപയോഗിച്ചാണ് നിയമസഭ പ്രവര്‍ത്തിക്കുന്നത്. ജനങ്ങളുടെ പണം അനാവശ്യമായി വിനിയോഗിക്കാന്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

നിയമസഭയുടെ നടപടികളില്‍ ഇടപെട്ടിട്ടില്ല. സംസ്ഥാന നിയമസഭയുടെ പ്രമേയത്തിന് നിയമസാധുതയില്ല. സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരുന്നതല്ല പൗരത്വ നിയമം. ഇത് പൂര്‍ണമായും കേന്ദ്രത്തിന്റെ അധികാരത്തില്‍ വരുന്നതാണ്. ഒരു സംസ്ഥാനത്തിനും ഇതില്‍ ഇടപെടാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :