മിഷന്‍ ഇന്ദ്രധനുസ് രണ്ടാംഘട്ടം നവംബര്‍ ഏഴു മുതല്‍

കൊച്ചി| Last Modified തിങ്കള്‍, 9 നവം‌ബര്‍ 2015 (12:52 IST)
അഞ്ച് വയസില്‍ താഴെയുളള എല്ലാ കുട്ടികള്‍ക്കും രോഗപ്രതിരോധ വാക്‌സിനേഷന്‍ നല്‍കുന്നതിനായി ആരംഭിച്ച 'മിഷന്‍ ഇന്ദ്രധനുസ്' ഊര്‍ജിത രോഗ പ്രതിരോധ കുതത്തിവെപ്പ് പരിപാടിയുടെ രണ്ടാംഘട്ടം നവംബര്‍ ഏഴിന് ആരംഭിക്കും.

അജ്ഞത മൂലവും തെറ്റിദ്ധാരണകള്‍ മൂലവും വാക്‌സിനേഷന്‍ സ്വീകരിക്കാതെ പോകുന്ന അഞ്ച് വയസില്‍ താഴെയുളള കുട്ടികളെ കണ്ടെത്തി അവര്‍ക്ക് രോഗപ്രതിരോധ വാക്‌സിനുകള്‍ നല്‍കി എട്ട് മാരകരോഗങ്ങളില്‍ നിന്നും സുരക്ഷിതത്വം ഉറപ്പാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

ഇതിനായി എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും പ്രത്യേകം വാക്‌സിനേഷന്‍ സെഷനുകളും സംഘടിപ്പിക്കും. നവംബര്‍ ഏഴ് മുതല്‍ തുടര്‍ച്ചയായ ഏഴ് പ്രവൃത്തിദിനങ്ങളിലാണ് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ സെഷനുകള്‍ സംഘടിപ്പിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :