Last Modified ബുധന്‍, 15 മെയ് 2019 (09:06 IST)
മലപ്പുറത്ത് എടക്കരയിൽ പതിനൊന്നുകാരിയെ അച്ഛന്റെ സുഹൃത്ത് പീഡിപ്പിച്ചു. പ്രതിയായ അൻപത്തിരണ്ടുകാരൻ സൈമണിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് നീലഗിരു സ്വദേശിയാണ് ഇയാൾ. പൊത്തുകൾ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന പെൺകുട്ടി അവധിക്കാലത്ത് പിതാവിനൊപ്പം ചെലവഴിക്കാനെത്തിയതായിരുന്നു. പെൺകുട്ടിയുടെ പിതാവുമൊത്ത് മദ്യപിക്കാനെത്തുന്ന പ്രതി പിതാവ് പുറത്തുപോകുന്ന വേളയിൽ കുട്ടിയെ ലൈംഗീകമായി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. ഒന്നിൽ കൂടുതൽ തവണ പെൺകുട്ടി പീഡനത്തിനിരയായതായാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.