എ ജെ കെ അയ്യർ|
Last Modified തിങ്കള്‍, 11 ജൂലൈ 2022 (18:34 IST)
കോഴിക്കോട്: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മിമിക്രി കലാകാരനെ പോലീസ് അറസ്റ്റ് ചെയ്തു.
പേരാമ്പ്ര ചേനോളിയിൽ വാടകയ്ക്ക് താമസിക്കുന്ന ചെക്കിയോട്ട് താഴെ ഷൈജു എന്ന നാല്പത്തൊന്നുകാരനാണ് അറസ്റ്റിലായത്.
കഴിഞ്ഞ സ്‌കൂൾ അവധിക്കാലത്തു കൊയിലാണ്ടിയിലുള്ള ബന്ധുവീട്ടിൽ താമസിക്കുമ്പോഴാണ് പതിമൂന്നുകാരിയായ പെൺകുട്ടി പീഡനത്തിനിരയായത്. ഇവിടെ മിമിക്രി പഠിപ്പിക്കാൻ എത്താറുള്ളയാളാണ് പ്രതി എന്ന് പോലീസ് പറഞ്ഞു.
പഠനത്തിൽ താത്പര്യക്കുറവ് വന്നതോടെ അധ്യാപിക അന്വേഷിച്ചപ്പോഴാണ് കുട്ടി പീഡന വിവരം പുറത്തുപറഞ്ഞാൽ. വിവരം സ്‌കൂൾ അധികൃതർ പോലീസിൽ അറിയിച്ചു. തുടർന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു കൊയിലാണ്ടി ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കുകയും പ്രതിയെ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു.