മരുന്നു വിപണിയില്‍ ആരോഗ്യമന്ത്രിയുടെ ഇടപെടല്‍; കമ്പനികളുടെ കൊള്ളയടി അവസാനിച്ചു

മരുന്നു വിപണിയില്‍ ആരോഗ്യമന്ത്രിയുടെ ഇടപെടല്‍; കമ്പനികളുടെ കൊള്ളയടി അവസാനിച്ചു

തിരുവനന്തപുരം| priyanka| Last Modified വ്യാഴം, 28 ജൂലൈ 2016 (13:01 IST)
മരുന്നു വിപണിയില്‍ ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ഇടപെടല്‍ ശക്തമായതോടെ കമ്പനികളുടെ കൊള്ളയടി അവസാനിക്കുന്നു. അര്‍ബുദ ചികിത്സയ്ക്കുള്ള ഇഞ്ചക്ഷനടക്കം പല മരുന്നുകളുടെയും വിലയില്‍ വന്‍ ഇടിവ്.

സര്‍ക്കാര്‍ നിയമന്ത്രണത്തിലുള്ള കാരുണ്യ ഫാര്‍മസിയിലടക്കം മരുന്നുകള്‍ക്ക് കൊള്ളവില ഈടാക്കുന്നത് അടുത്തിടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെയാണ് മരുന്നു വിപണിയില്‍ മന്ത്രി ഇടപെട്ടത്. അര്‍ബുദ രോഗത്തിനുള്ള ലൂപ്രൈഡ് ഡിപോട്ട് 3,218.75 രൂപയില്‍ നിന്നും 1,841.50 ആയി കുറഞ്ഞു. ക്യാന്‍സറിനും വന്ധ്യതാ ചികിത്സയ്ക്കും ഉപയോഗിക്കുന്ന സോളാഡെക്‌സ് ഇന്‍ജക്ഷന്‍ വില 1949.75 രൂപയില്‍ നിന്ന് 1665 രൂപയായും കുറച്ചു. മറ്റ് മരുന്നുകളുടെ കാര്യത്തില്‍ പരിശോധന നടത്തി പരമാവധി വില കുറയ്ക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ രണ്ടു വര്‍ഷം മുമ്പ് മരുന്നുകളുടെ വിലനിയന്ത്രണം എടുത്തുകളയുകയും വിലനിശ്ചയത്തിന് കമ്പനികല്‍ക്ക് അവകാശം നല്‍കിയിരുന്നു. തുടര്‍ന്ന് ക്യാന്‍സര്‍ പ്രതിരോധത്തിനുള്ള മരുന്നിന് 8500 രൂപയില്‍ നിന്ന് 1,08000 രൂപയായി വര്‍ദ്ധിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :