അഞ്ചു മന്ത്രിമാർ വേണം, വനംവകുപ്പ് വേണ്ട; പുതിയ ആവശ്യവുമായി സി പി ഐ

എൽ ഡി എഫ് മന്ത്രിസഭയിൽ അഞ്ചു മന്ത്രിമാർ വേണമെന്ന ആവശ്യവുമായി സി പി ഐ. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവരുമായി സി പി ഐ നടത്തിയ ചർച്ചയിലാണ് അഞ്ചു മന്ത്രിമാരെന്ന ആവശ്യം നേതൃത്വം മുന്നോട്ടുവച്ചത്. കഴിഞ്ഞ എൽ ഡി എഫ് സർക്കാരിൽ ഉണ്ടായിരുന്ന വകുപ്പുകളി

തിരുവനന്തപുരം| aparna shaji| Last Modified ശനി, 21 മെയ് 2016 (13:42 IST)
എൽ ഡി എഫ് മന്ത്രിസഭയിൽ അഞ്ചു മന്ത്രിമാർ വേണമെന്ന ആവശ്യവുമായി സി പി ഐ. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് അഞ്ചു മന്ത്രിമാരെന്ന ആവശ്യം നേതൃത്വം മുന്നോട്ടുവച്ചത്. കഴിഞ്ഞ എൽ ഡി എഫ് സർക്കാരിൽ ഉണ്ടായിരുന്ന വകുപ്പുകളിൽ മാറ്റം വേണമെന്നായിരുന്നു നേതൃത്വത്തിന്റെ പ്രധാന ആവശ്യം.

നി‌ലവിലുള്ള വകുപ്പുക‌ളിൽ തൊഴിൽവകുപ്പ് പുതുതായി വേണം, വനംവകുപ്പ് വേണ്ട എന്ന നിലപാടാണ് സി പി ഐ ചർച്ചയിൽ മുന്നോട്ട് വെച്ചത്. മന്ത്രിമാരെ നിർദേശിക്കാൻ ഓരോ ജില്ലാ കമ്മറ്റിക്കും സി പി ഐ സംസ്ഥാന നേതൃത്വം അനുവാദം നൽകി. കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ ഭരണത്തിൽ സി പി ഐക്ക് 13 എം എൽ എമാരായിരുന്നു ഉണ്ടായിരുന്നത്. ഇത്തവണ അത് 19ആയി ഉയർന്ന സാഹചര്യത്തിലാണ് ഒരു മന്ത്രിസ്ഥാനം കൂടി വേണമെന്ന് സി പി ഐ ആവശ്യപ്പെട്ടത്.

കഴിഞ്ഞ എൽ ഡി എഫ് സർക്കാരിൽ സി ദിവാകരൻ (ഭക്ഷ്യ-സിവിൽസപ്ലെസ്-മൃഗസംരക്ഷണം), കെ.പി. രാജേന്ദ്രൻ (റവന്യൂ), മുല്ലക്കര (കൃഷി), ബിനോയ് വിശ്വം (വനം,ഭവനനിർമ്മാണം) എന്നീ വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്. വനംവകുപ്പ് ഒഴിവാക്കി വേറെ ഏതെങ്കിലും പ്രധാനവകുപ്പ് തരണമെന്നാണ് സി പി ഐ ആവശ്യം എന്ന് സി പി ഐയിലെ ഒരു മുതിർന്ന നേതാവ് മനോരമ ഓൺലൈനോട് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :