തിരുവനന്തപുരം|
aparna shaji|
Last Modified ചൊവ്വ, 25 ഏപ്രില്‍ 2017 (07:30 IST)
ടിപി സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നിയമമന്ത്രി എകെ ബാലന്. ഡിജിപി ആയിരുന്ന സെന്‍കുമാറിനെതിരെ ജനങ്ങള്‍ക്ക് അസംതൃപ്തിയുണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. പൊലീസ് മേധാവി സ്ഥാനത്ത് നിന്നും സെന്‍കുമാറിനെ നീക്കിയ സര്‍ക്കാര്‍ നടപടി റദ്ദാക്കി അദ്ദേഹത്തെ പൊലീസ് മേധാവിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതിന് പിന്നാലെയാണ് സെൻകുമാറിനെതിരെ വിമർശനവുമായി മന്ത്രി രംഗത്തെത്തിയത്.
പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ പൊലീസിന് ഗുരുതര വിഴ്ച്ചയുണ്ടായി. സംഭവത്തിൽ വീഴ്ച്ച വരുത്തിയവര്‍ക്കെതിരെ ആഭ്യന്ത്ര സെക്രട്ടറി റിപ്പോര്‍ട്ട് നല്കി. എന്നിട്ടും യുഡിഎഫ് സര്‍ക്കാര്‍ നടപടിയെടുത്തില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍നടപടി പൂര്‍ത്തിയാക്കുക മാത്രമാണ് ചെയ്തതെന്നും എകെ ബാലന് പറഞ്ഞു.
സെന്‍കുമാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്നും കനത്ത തിരിച്ചടിയാണ് നേരിട്ടത്. ജിഷ, പുറ്റിങ്ങല്‍ കേസുകള്‍ പറഞ്ഞ് പൊലീസ് മേധാവി സ്ഥാനത്തും നിന്നും അദ്ദേഹത്തെ നീക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ജിഷ, പുറ്റിങ്ങല്‍ കേസുകളില്‍ ഡിജിപി സെന്‍കുമാറിന്റെയും പൊലീസിന്റെയും സമീപനം ജനങ്ങള്‍ക്ക് അതൃപ്തി ഉണ്ടാക്കിയെന്ന് കാണിച്ചായിരുന്നു പൊലീസ് മേധാവി സ്ഥാനത്തുനിന്നും പിണറായി സര്‍ക്കാര്‍ ഇദ്ദേഹത്തെ നീക്കം ചെയ്തത്.