മക്ക|
JOYS JOY|
Last Modified ഞായര്‍, 27 സെപ്റ്റംബര്‍ 2015 (09:34 IST)
മിനാ ദുരന്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം ഏഴായി. പൊന്നാനി സ്വദേശി പുത്തുവിട്ടില് കുഞ്ഞിമോന്റെ (57) മരണമാണ് ഏറ്റവും അവസാനമായി സ്ഥിരീകരിച്ചത്.
കൊല്ലം കടക്കല്‍ പേഴുംമൂട് മണ്ണറക്കോട് ഷിഫിന് മന്‍സിലില്‍ സുല്‍ഫിക്കര്‍ (32), പുനലൂര്‍ ചെമ്മന്തൂര്‍ സലീന മന്‍സിലില്‍ (സജന മന്‍സില്‍) സജീവ് ഹബീബ് (42), കരുനാഗപ്പള്ളി സ്വദേശി ആമിന, കോഴിക്കോട് ഫറോക്കിലെ കുങ്ങര വീട്ടില്‍ മുനീര്‍ - ഷഹ്നാസ് ദമ്പതികളുടെ മകന് മുഹമ്മദ് ഫാഇസ് (ഒന്നര വയസ്സ്) എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നലെ തിരിച്ചറിഞ്ഞിരുന്നു.
കുഞ്ഞിമോന് അടക്കം മൂന്നു ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു. മന്‍സൂറുല്‍ ഹഖ് (ത്സാര്‍ഖണ്ഡ്), അന്‍വര്‍ ജന (ഉത്തര്‍പ്രദേശ്) എന്നിവരാണ് തിരിച്ചറിയപ്പെട്ട മറ്റുള്ളവര്‍. ഇതോടെ ദുരന്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 29 ആയി.
മരിച്ചതായി നേരത്തെ തന്നെ വിവരം ലഭിച്ചിരുന്ന മലപ്പുറം ചേലേമ്പ്ര അബ്ദുറഹ്മാന്, പാലക്കാട് അബ്ദുല്‍ ഖാദര്‍ എന്നിവരുടെ മൃതദേഹങ്ങളും ഇന്നലെ തിരിച്ചറിഞ്ഞിരുന്നു.