സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 11 ഒക്ടോബര്‍ 2022 (07:55 IST)
സംസ്ഥാനത്ത് പാല് വില കൂടിയേക്കും. പാല്‍വില കുത്തനെ കൂടാനാണ് സാധ്യത. മില്‍മ ബോര്‍ഡ് യോഗത്തില്‍ പാലിന് നാലു രൂപ കൂട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ക്ഷീരകര്‍ഷകരുടെ ആവശ്യം കണക്കിലെടുത്താണ് സംസ്ഥാനത്ത് പാല് വില കൂട്ടാന്‍ മില്‍മ ആലോചിക്കുന്നത്. ഡിസംബറിലോ ജനുവരിയിലോ വില കൂടിയേക്കും എന്നാണ് വിവരം. വില കൂട്ടുന്നത് പഠിക്കാന്‍ രണ്ടുപേരടങ്ങിയ സമിതിയെ മില്‍മ ഫെഡറേഷന് നിയോഗിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടും കൂടി കണക്കിലെടുത്തായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക.