കോഴിക്കോട്|
സജിത്ത്|
Last Updated:
തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (15:37 IST)
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വ്യക്തിഹത്യാ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ എം ഐ ഷാനവാസ്. ‘മാക്കാച്ചിയുടെ മോന്തയുള്ള കോടിയേരി’ എന്ന പ്രയോഗമാണ് ഷാനവാസ് നടത്തിയത്. എഎന്‍ടിയുസി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു ഷാനവാസിന്റെ ഈ പ്രസ്താവന. ഈ പ്രസ്താവനക്കെതിരെ സിപിഎം നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
ജനജാഗ്രത യാത്ര കൊടുവള്ളിയിലെത്തിയ സമയത്ത് കോടിയേരി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ കാറില്‍ കയറിയത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. അതിനുപിന്നാലെ എംഎല്‍എമാരായ കാരാട്ട് റസാഖും പി ടി എ റഹീമും
കള്ളക്കടത്ത് കേസില്‍ പ്രതിയായ അബ്ദുള്‍ ലൈസിനൊടൊപ്പം നില്‍ക്കുന്ന ചിത്രവും പുറത്തായിരുന്നു.
ദുബായില്‍ ഒരു കട ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ഡിആര്‍ഡിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതിയോടൊപ്പം എംഎല്‍എമാര്‍ നില്‍ക്കുന്ന ചിത്രമായിരുന്നു പുറത്തു വന്നത്.