എം ജി കോളേജ് ആക്രമണകേസ്: പുനരന്വേഷണ സാധ്യത പരിശോധിക്കുമെന്ന് ചെന്നിത്തല

തിരുവനന്തപുരം| Last Modified ശനി, 18 ഒക്‌ടോബര്‍ 2014 (10:45 IST)
2005ല്‍ മഹാത്മാഗാന്ധി കോളേജില്‍ സിഐയെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസ് പുനരന്വേഷിക്കുന്നതിനുള്ള പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസ് അന്വേഷിക്കുന്നതിന്റെ സാധ്യതയെ കുറിച്ച് പരിശോധിക്കാന്‍ ചെന്നിത്തല ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.

കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാവ് വി ശിവന്‍കുട്ടി എംഎല്‍എ കത്ത് നല്‍കിയതിനെ തുടര്‍ന്നാണിത്. ആര്‍‌എസ്‌എസുകാര്‍ പ്രതികളായ കേസ് പിന്‍‌വലിക്കുന്നതിനെതിരേ വന്‍ പ്രതിഷേധവും വിവാദവും ഉയര്‍ന്നിരുന്നു. കേസ് പിന്‍‌വലിച്ചതിന് പിന്നാലെ അതിന് ഉത്തരവ് നല്‍കിയത് താനല്ലെന്ന് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ തിരുവഞ്ചൂര്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിരുന്ന സമയത്താണ് കേസ് പിന്‍‌വലിച്ചതെന്ന വാര്‍ത്തയും പുറത്തു വന്നിരുന്നു. എന്നാല്‍ തിരുവഞ്ചൂര്‍ ഇത് നിഷേധിച്ചിരുന്നു. തുടര്‍ന്ന് താന്‍ ഇടപെട്ടാണ് കേസ് പിന്‍ലിച്ചതെന്നും മനുഷ്യാവകാശം കണക്കിലെടുത്താണ് നടപടിക്ക് നിര്‍ദ്ദേശം നല്‍കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :