കേരളത്തിന്റെ പുനരുദ്ധാരണത്തിന് സഹായം നല്‍കുമെന്ന് ലോകബാങ്കും എഡിബിയും

കേരളത്തിന്റെ പുനരുദ്ധാരണത്തിന് സഹായം നല്‍കുമെന്ന് ലോകബാങ്കും എഡിബിയും

 kerala flood , flood , Rain , പ്രളയക്കെടുതി , ലോകബാങ്ക് , എഡിബി , കേരളം
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 29 ഓഗസ്റ്റ് 2018 (15:36 IST)
പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന്റെ പുനരുദ്ധാരണത്തിന് എല്ലാവിധ സഹായങ്ങളും നൽകുമെന്ന് ലോകബാങ്കും എഡിബിയും.

ചീഫ് സെക്രട്ടിറയുമായി ലോകബാങ്ക് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

അടിസ്ഥാനസകൗര്യ വികസനത്തിനും ശുചിത്വത്തിനുമായിരിക്കും ഇരു ബാങ്കുകളും ഊന്നല്‍ നല്‍കുക. പാലങ്ങള്‍ പുനര്‍ നിര്‍മിക്കുക, ശുചികരണ പ്രവര്‍ത്തനങ്ങള്‍, ഡ്രെയിനേജ്, വിദ്യാഭ്യാസം, ഗതാഗതം, കുടിവെള്ള പദ്ധതികളും വൈദ്യുതി ഉത്പാദനവും പുനസ്ഥാപിക്കുക എന്നീ മേഖലകളിലാകും കൂടുതല്‍ സഹായമുണ്ടാകുക.

ആദ്യ നടപടിയുടെ ഭാഗമായി കേരളം വിശദമായ റിപ്പോര്‍ട്ട് സമർപ്പിക്കണം. അതിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരവും ലഭിക്കണം.

റിപ്പോര്‍ട്ടിലെ പദ്ധതിയുടെ അടിസ്ഥാനത്തിൽ ആയിരിക്കും സഹായം അനുവദിക്കുക. കേരളത്തിലെ സാഹചര്യം കണക്കിലെടുത്ത് വായ്പാ നടപടികൾ ഉദാരമാക്കുമെന്നും ഇരു ബാങ്കുകളുടേയും പ്രതിനിധികൾ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :