പത്തനംതിട്ട|
Last Modified ബുധന്‍, 29 ജൂലൈ 2015 (19:19 IST)
പത്തനംതിട്ട ജില്ലയില്‍ വൈറല്‍പനി ബാധിച്ച 320 പേര്‍ ബുധനാഴ്ച വിവിധ ആശുപത്രികളില്‍
ചികിത്സ തേടിയതായി ഡി.എം.ഒ (ആരോഗ്യം) അറിയിച്ചു. ജില്ലയില്‍ അഞ്ചു പേര്‍ക്ക് ഡെങ്കിപ്പനിയും ഒരാള്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.
പത്തനംതിട്ട, പ്രമാടം, ചന്ദനപ്പള്ളി, ചെറുകോല്‍, ചിറ്റാര്‍ എന്നിവിടങ്ങളില്‍ ഡെങ്കിപ്പനിയും മല്ലപ്പുഴശേരിയില്‍ എലിപ്പനിയുമാണ് സ്ഥിരീകരിച്ചത്.
കുളനടയില്‍ ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് രണ്ടുപേര്‍ ചികിത്സതേടി. വയറിളക്കം ബാധിച്ച് 24 പേര്‍ ആശുപത്രികളിലെത്തി.