സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 13 മാര്‍ച്ച് 2025 (10:39 IST)
ഡോക്ടര്‍ എഴുതിയ മരുന്നിനു പകരം മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് ലഭിച്ച മറ്റൊരു മരുന്ന് കഴിച്ച് എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍. കണ്ണൂര്‍ പഴയങ്ങാടിയിലാണ് സംഭവം. ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്നിനു പകരം അമിതഡോക്‌സുള്ള മറ്റൊരു മരുന്നാണ് മെഡിക്കല്‍ ഷോപ്പില്‍ നിന്ന് കൊടുത്തത്.
മരുന്ന് കുഞ്ഞിന്റെ കരളിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ പഴയങ്ങാടി ഖദീജ മെഡിക്കല്‍സിനെതിരെ പോലീസ് കേസെടുത്തു.