പ്രതിഷേധങ്ങള്‍ അവഗണിച്ച് മുസ്ലിം ലീഗ്; എംസി കമറുദ്ദീന്‍ മ‍ഞ്ചേശ്വരത്തെ സ്ഥാനാര്‍ഥി

 mc kammarudheen , manjeswaram bypoll , election , എംസി കമറുദ്ദീന്‍ , ലീഗ് , തെരഞ്ഞെടുപ്പ്
കാസര്‍ഗോഡ്| മെര്‍ലിന്‍ സാമുവല്‍| Last Modified ബുധന്‍, 25 സെപ്‌റ്റംബര്‍ 2019 (17:22 IST)
പ്രാദേശിക ലീഗ് നേതൃത്വത്തിന്റെയും യൂത്ത് ലീഗിന്റെയും എതിര്‍പ്പിനെയും അവഗണിച്ച് മഞ്ചേശ്വരം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മുതിർന്ന നേതാവ് എംസി കമറുദ്ദീനെ തെരഞ്ഞെടുത്തു.

പാണക്കാട് ഹൈദരലി തങ്ങളാണ് ഖമറൂദിനെ ലീഗിന്‍റെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. പികെ കുഞ്ഞാലിക്കുട്ടി എംപി മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുമെന്നും പാണക്കാട് ഹൈദരലി തങ്ങള്‍ അറിയിച്ചു. അടുത്ത മാസം ഒന്നാം തീയതി തെരഞ്ഞെടുപ്പ് കൺവെൻഷൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ മുസ്‌ലിം ലീഗിന്റെ കാസർകോഡ് ജില്ലാ പ്രസിഡന്റാണ് കമറുദ്ദീൻ. മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി നല്‍കിയ അംഗീകാരമായി കാണുന്നുവെന്നും ഇതിനു പാര്‍ട്ടി നേതൃത്വത്തോട് നന്ദി പറയുന്നതായും കമറൂദ്ദിന്‍ പ്രതികരിച്ചു.

മുസ്ലീം ലീഗും യുഡിഎഫും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും മഞ്ചേശ്വരത്തെ പ്രധാനപോരാട്ടം ബിജെപിയോടായിരിക്കുമെന്നും കമറൂദ്ദിന്‍ പറഞ്ഞു. അതേസമയം, മണ്ഡലത്തിൽ സിഎച് കുഞ്ഞമ്പുവാണ്
എൽഡിഎഫ് സ്ഥാനാർഥി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :