സ്പീക്കര്‍ പദവി രാജിവച്ച എംബി രാജേഷ് ഇന്ന് പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (08:33 IST)
സ്പീക്കര്‍ പദവി രാജിവച്ച് എം ബി രാജേഷ് ഇന്ന് പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് 11 മണിക്ക് രാജ്ഭവനില്‍ വച്ചാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എംവി ഗോവിന്ദന്‍ തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കര്‍ ആയിരുന്ന എം പി രാജേഷ് മന്ത്രിസഭയിലേക്ക് വരുന്നത്.

അതേസമയം സത്യപ്രതിജ്ഞയ്ക്കു ശേഷമേ എം പി രാജേഷിന്റെ വകുപ്പുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമാകു. എംവി ഗോവിന്ദന്‍ കൈകാര്യം ചെയ്ത അതേ വകുപ്പുകള്‍ ആയിരിക്കും എം പി രാജേഷിനും നല്‍കുമെന്നാണ് വിവരം. നേരത്തെ രണ്ടു തവണ എംപിയായ എം ബി രാജേഷ് ആദ്യമായാണ് നിയമസഭയില്‍ വന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :