കൃഷ്ണന് വിഗ്രഹക്കടത്തു സംഘമായും ബന്ധം, കസ്റ്റഡിയിൽ എടുത്തവരിൽ രണ്ട് പേരെ വിട്ടയച്ചു

കമ്പകക്കാനത്തെ കൂട്ടക്കൊലയുടെ ചുരുളുകൾ അഴിയുന്നു...

അപർണ| Last Modified തിങ്കള്‍, 6 ഓഗസ്റ്റ് 2018 (08:31 IST)
കമ്പകക്കാനത്തെ കൂട്ടക്കൊല മന്ത്രവാദം, ആഭിചാരം എന്നിവയുമായി ബന്ധപ്പെട്ടെന്ന് പൊലീസിന്റെ സ്ഥിരീകരണം. കേസിൽ അഞ്ചുപേരെയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിൽ നെടുങ്കണ്ടം സ്വദേശിയെയും തിരുവനന്തപുരം സ്വദേശികളിൽ ഒരാളേയും വിട്ടയച്ചതായി സൂചന.

സംസ്ഥാനത്തിനകത്തും പുറത്തും കൃഷ്ണനും കൂട്ടരും നടത്തിയ മന്ത്രവാദത്തട്ടിപ്പാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. കസ്‌റ്റഡിയിലുള്ളവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് തമിഴ്‌നാട്ടിലേക്ക് തിരിച്ചു. സ്‌പെക്ട്ര, വിരലടയാളം തുടങ്ങിയ ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

കൃഷ്‌ണന്‍ ആഭിചാരക്രീയകള്‍ ചെയ്യുകയും നിധി കണ്ടെത്തി തരാമെന്ന് വാഗ്ദാനം ചെയ്‌ത് പലരില്‍ നിന്നും പൂജയുടെ പേരില്‍ പണം വാങ്ങിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നും സംശയിക്കപ്പെടുന്നു. മന്ത്രവാദത്തോടനുബന്ധിച്ച സാമ്പത്തിക ഇടപാടുകൾക്കു പുറമേ കൃഷ്ണനു വിഗ്രഹക്കടത്തു സംഘങ്ങളുമായും ബന്ധമുണ്ടെന്നാണ് സൂചന.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :