തുമ്പി എബ്രഹാം|
Last Updated:
വെള്ളി, 27 സെപ്റ്റംബര്‍ 2019 (12:37 IST)
കഴിഞ്ഞ സീസണില്‍ രണ്ടു തവണ മലചവിട്ടാനെത്തി വാര്‍ത്തകളില്‍ നിറഞ്ഞ ആളാണ് കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റി. പരസ്പര വിരുദ്ധമായി സംസാരിച്ച ഇവരെ രണ്ടു തവണയും പൊലീസ് പിന്തിരിപ്പിച്ച് നാട്ടിലെത്തിക്കുകയായിരുന്നു.
ഇപ്പോഴിതാ അയ്യപ്പനെ കാണണമെന്നാവശ്യപ്പെട്ട് വീണ്ടും എത്തിയിരിക്കുകയാണ് മേരി സ്വീറ്റി. ബുധനാഴ്ച വൈകീട്ട് പമ്പയിലെത്തിയ കെഎസ്ആര്‍ടിസി ബസിലാണ് ഇവരുണ്ടായിരുന്നത്. ബസിലുണ്ടായിരുന്നവര്‍ പിന്തിരിപ്പിച്ചപ്പോള്‍ മാങ്ങാമൂഴിയിലിറങ്ങിയ ഇവരെ സംശയം തോന്നി പ്രദേശവാസികള്‍ പൊലീസിലേല്‍പ്പിക്കുകയായിരുന്നു.
നട തുറന്നിട്ടില്ല എന്നറിയിച്ചപ്പോള്‍ തനിക്ക് അയ്യപ്പനെ കണ്ടാല്‍ മതിയെന്നും നടതുറക്കുമ്പോള്‍ വിളിക്കണേ എന്നുമാണ് ഇവര്‍ ആവശ്യപ്പെട്ടത്. പത്തനംതിട്ട വനിതാ സെല്ലിലെത്തിയ ഇവരെ പിന്നീട് ആശ്വസിപ്പിച്ച് നാട്ടിലേക്ക് പറഞ്ഞയച്ചു. കഴിഞ്ഞ പ്രക്ഷോഭ സമയത്ത് മേരി സ്വീറ്റി ശബരിമലയിലെത്തിയത് വിവാദങ്ങളെ കൊഴുപ്പിച്ചിരുന്നു.