‘അടൂരിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രകടനം അപലപനീയം’

പാലക്കാട്| Last Modified ശനി, 15 നവം‌ബര്‍ 2014 (15:12 IST)
ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ വീട്ടിലേക്കു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത് അപലപനീയമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.

പ്രകടനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കണമെന്നു സംസ്ഥാന പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രകടനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുണ്ടെങ്കില്‍ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്നും സുധീരന്‍ പറഞ്ഞു.

ബാര്‍ കോഴ വിവാദത്തില്‍ ഇടതു പാര്‍ട്ടികളുടെ അടിത്തറയിളകിയെന്നും അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ക്കാണ് അവര്‍ സമരം നടത്തുന്നതെന്നും സുധീരന്‍ കുറ്റപ്പെടുത്തി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :