മധുര|
jibin|
Last Updated:
വെള്ളി, 7 നവംബര്‍ 2014 (17:42 IST)
പത്തൊന്‍പത് കേസുകളില്‍പ്പെട്ട് ഗുണ്ടാ ലിസ്റ്റിൽ ഇടം നേടിയ കൊച്ചിയിലെ കുപ്രസിദ്ധ
ഗുണ്ടാത്തലവൻ മരട് അനീഷ് മതം മാറി മുഹമ്മദ് അനീഷ് എന്ന പേര് സ്വീകരിച്ചതായി സൂചന. ക്രൈസ്തവനായ അനീഷ് ഏതാനും മാസം മുമ്പാണ് മതം മാറി പുതിയ പേര് സ്വീകരിച്ചതെന്നാണ് സൂചന. അനീഷിന്റെ ഒരു അടുത്ത ബന്ധുവായ സനീഷും മതം മാറി അബുവെന്ന പേര് സ്വീകരിച്ചതായാണ് അറിയുന്നത്.
തമിഴ്നാട്ടിലെ മധുര സെൻട്രൽ ജയിലിൽ സ്പിരിറ്റ് കടത്ത് കേസില്‍ റിമാന്റ് തടവിലാണ്
അനീഷ് ഇപ്പോൾ. ജയില്‍ മോചിതനായി പുറത്ത് വരുന്ന സാഹചര്യത്തില്‍ തന്റെ എതിരാളിയും കൊച്ചിയിലെ മറ്റൊരു ഗുണ്ടാ തലവനുമായ ഭായ് നസീറില്‍ നിന്ന് രക്ഷ നേടുന്നതിനുമാണ് അനീഷ് മതം മാറിയതെന്ന് അറിയുന്നു. എറണാകുളം ജില്ലയിൽ തീവ്രവാദബന്ധ കേസുകളില്‍ പ്രതികളാക്കപ്പെട്ട ചിലരാണ് അനീഷിന്റെ മതം മാറ്റലിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
ജയിൽ മോചിതനായാൽ ഇവര്‍
എതിരാളികളിൽ നിന്ന് സംരക്ഷണം വാഗ്ദാനം ചെയ്തതായും. എതിരാളിയായ ഭായ് നസീറിനെ വകവരുത്താമെന്നതുമാണ് വാഗ്ദാനം നല്‍കിയിരിക്കുന്നത്. അതോടൊപ്പം കണ്ണൂര്‍ സെന്‍ട്രല്‍ തടവിൽ കഴിയുകയാണ് ഭായ് നസീർ പുറത്തിറങ്ങിയാല്‍ വകവരുത്താനുള്ള സംഘത്തെ ഇവര്‍ ഇതിനായി നിയോഗിച്ചതായും അറിവായിട്ടുണ്ട്.
നേരത്തെ ഭായ് നസീറിന്റെ സംഘത്തിലെ ആളായിരുന്ന അനീഷ് നസീറുമായി തെറ്റിപ്പിരിഞ്ഞ് വേറെ സംഘം രൂപികരിക്കുകയായിരുന്നു. അനീഷ് ക്വട്ടേഷനുകളും സ്പിരിറ്റ് കടത്തും നടത്തിവരുന്നതിനിടയിലാണ് പൊലീസ് പിടിയിലാകുന്നത്. താന്‍ പൊലീസ് പിടിയിലായത് നസീര്‍ ഒറ്റിയതുമൂലമാണെന്നാണ് അനീഷ് പറയുന്നത്. അനീഷിന്റെ ഭാര്യ മുസ്ളീം സമുദായത്തിൽ പെട്ടതാണ്.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.