സംസ്ഥാനത്ത് മാവോയിസ്റ്റുകൾ പിടി മുറുക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

കേരള, തമിഴ്നാട്, കർണ്ണാടക ബോർഡറുകളിൽ സ്വാദീനം ശക്തം

Sumeesh| Last Modified വ്യാഴം, 22 മാര്‍ച്ച് 2018 (11:13 IST)
മാവോയിസ്റ്റുകൾ സംസ്ഥാനത്ത് സ്വാധീന ശക്തിയായി വളരുന്നുവെന്ന് സംസ്ഥാന സർക്കാരിനു കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തിനകത്ത് മാവോയിസ്റ്റുകൾ സ്വാധീനമുറപ്പിക്കുന്നതിനായി ശക്തമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായാണ് കേന്ദ്ര സർക്കാർ മുന്നറിയിപ്പു നൽകിയിരിക്കുന്നത്. പ്രധാനമായും കേരള -തമിഴ്നാട് - കണ്ണാടക അതിർത്തികൾ കേന്ദ്രീകരിച്ചാണ് മാവോയിസ്റ്റുകളുടെ പ്രവർത്തനം.

സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കാൻ മനപ്പൂർവ്വമായ പ്രവർത്തനങ്ങൾ ഇവർ നടത്തുന്നുണ്ട്. ഇതിനായി പ്രദേശവാസികളെ ഉപയോഗിക്കുന്നതായും മുന്നറിയിപ്പിൽ പറയുന്നു. അതിനാൽ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട് എന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയം പാര്‍ലമെന്ററി എസ്റ്റിമേറ്റ് കമ്മിറ്റിക്ക് നൽകിയ മുന്നറിയിപ്പിൽ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :