വയനാട്ടില്‍ വീണ്ടും മാവോയിസ്‌റ്റ് സാന്നിധ്യം; തിരച്ചില്‍ ശക്തമാക്കി പൊലീസ്

വയനാട്ടില്‍ വീണ്ടും മാവോയിസ്‌റ്റ് സാന്നിധ്യം; തിരച്ചില്‍ ശക്തമാക്കി പൊലീസ്

 maoist , police , wayanad , മാവോവാദി , മാവോയിസ്‌റ്റ് , പൊലീസ് , ഭക്ഷണം , പാചകം , തണ്ടര്‍ ബോള്‍ട്ട്
മേപ്പാടി| jibin| Last Modified ഞായര്‍, 22 ജൂലൈ 2018 (11:12 IST)
വയനാട്ടില്‍ വീണ്ടും മാവോവാദി സാന്നിധ്യം. ശനിയാഴ്ച രാത്രി മുണ്ടക്കൈ എസ്റ്റേറ്റ് പാടിക്ക് സമീപത്താണ് മൂന്നംഗ സംഘം എത്തിയത്. ഒരു വീടിന്റെ ഷെഡില്‍ വച്ച് മവോയിസ്റ്റുകള്‍ ഭക്ഷണം പാകം ചെയ്തു കഴിച്ചതിന്റെ തെളിവുകളും കണ്ടെത്തി.

പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. രാത്രി ഏകദേശം മൂന്നുമണിയോടുകൂടി മുന്നംഗ സംഘം പാടിയോടുചേര്‍ന്ന ഷെഡ്ഡില്‍ ഭക്ഷണം പാകം ചെയ്തുകഴിച്ചുവെന്നാണ് വിവരം.

കൈയ്യിലുള്ള ടോര്‍ച്ച് ലൈറ്റിന്റെ സഹായത്തോടെയാണ് ഇവര്‍ പാചകം സംശയം തോന്നിയ ഗൃഹനാഥന്‍ ഉണര്‍ന്ന വന്നപ്പോഴാണ് ഇവരെ കണ്ടത്. തിരിച്ചറിഞ്ഞുവെന്ന് വ്യക്തമായതോടെ സംഘം അപ്പോള്‍ തന്നെ ബൈക്കില്‍ രക്ഷപ്പെട്ടു. വര്‍ വാഹനത്തിന്റെ ലൈറ്റുകള്‍ തെളിക്കാതെയാണ് പോയതെന്നും സമീപവാസികള്‍ പറഞ്ഞു.

പ്രദേശത്ത് പൊലീസും തണ്ടര്‍ബോള്‍ട്ടും തിരച്ചില്‍ നടത്തിവരികയാണ്. ഇവര്‍ ഉള്‍കാട്ടിലേക്ക് കടന്നിരിക്കാമെന്നാണ് സംശയം. കഴിഞ്ഞദിവസം മേപ്പാടിയില്‍ എമറാള്‍ഡ് എസ്‌റ്റേറ്റിലെ ഏലത്തോട്ടത്തിലാണ് ആയുധധാരികളായ മാവോയിസ്റ്റുകള്‍ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :