മാവോയിസ്റ്റ് ബന്ധം: രണ്ടു പേരെ റിമാന്‍ഡ് ചെയ്തു

  മാവോയിസ്റ്റ് ബന്ധം , കെഎഫ്സി റസ്റ്ററന്റ് , പൊലീസ് , മാവോയിസ്റ്റ്
പാലക്കാട്| jibin| Last Modified ചൊവ്വ, 23 ഡിസം‌ബര്‍ 2014 (10:13 IST)
മാവോയിസ്റ്റ് സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ അറസ്റ്റിലായ രണ്ടുപേരെ അടുത്തമാസം ആറുവരെ റിമാന്‍ഡ് ചെയ്തു. കെഎഫ്സി റസ്റ്ററന്റ് ആക്രമണത്തില്‍ അറസ്റ്റിലായ കാസര്‍കോട് ചെറുവത്തൂര്‍ തിമിരി സ്വദേശി ശ്രീകാന്ത് പ്രഭാകരന്‍, തെക്കേ തൃക്കരിപ്പൂര്‍ ഇളമ്പച്ചി തെക്കുമ്പാട്ട് അരുണ്‍ ബാലന്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.

അതേസമയം തന്നെ യുവാക്കളുടെ വീടുകളില്‍ റെയ്‌ഡ് നടത്തുകയും വിവിധ തരത്തിലുള്ള വസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തു. ലഘുലേഖകളും പോസ്റ്ററുകളും ഗൂര്‍ഖ കത്തിയും, ലാപ്ടോപ്പും പൊലീസ് കണ്ടെടുത്തു. വയനാട്ടില്‍ ഗവ കോളജില്‍ ബിഎഡിനു പഠിക്കുന്ന ശ്രീകാന്തിന് മാവോയിസ്റ്റ് സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇടതുപക്ഷ
അനുഭാവിയായ ഇയാളുടെ വീട്ടില്‍ നിന്ന് ലഘുലേഖകളും ഗൂര്‍ഖ കത്തിയും കണ്ടെത്തുകയും ചെയ്തു.

നേരത്തെ എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു അരുണ്‍ ബാലന്‍. ഇയാളുടെ വീട്ടില്‍ നിന്ന് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകളും ലഘുലേഖകളും കണ്ടെത്തിയ അന്വേഷണ സംഘം വീട്ടില്‍ ഉണ്ടായിരുന്ന ലാപ്ടോപ്പും പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. സംസ്ഥാന അതിര്‍ത്തിയിലുള്ള ചിറ്റാരിക്കാല്‍, വെള്ളരിക്കുണ്ട്, രാജപുരം, ആദൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :