അഭിറാം മനോഹർ|
Last Modified ചൊവ്വ, 16 മെയ് 2023 (17:29 IST)
ഇത്തവണ കാലവര്‍ഷം കേരളത്തില്‍ ജൂണ്‍ 4ന് എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. അതേസമയം സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടി കടുത്ത ചൂട് തുടരുമെന്നും
കാലാവസ്ഥ വകുപ്പ് പറയുന്നു.
ജൂണ്‍ ഒന്നിന് ഏഴ് ദിവസം മുന്‍പോ പിന്‍പോ ആയാണ് സംസ്ഥാനത്ത് കാലവര്‍ഷം ലഭിക്കാറുള്ളത്. ജൂണ്‍ നാല് മുതല്‍ കാലവര്‍ഷം പ്രതീക്ഷിക്കുന്നതായും ഇതില്‍ 4 ദിവസം വരെ വ്യത്യാസം സംഭവിക്കാന്‍ സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.കഴിഞ്ഞ വര്‍ഷം മെയ് 29നാണ് കേരളത്തിലെത്തിയത്. 2021ല്‍ ജൂണ്‍ മൂന്നിനും 2020ല്‍ ജൂണ്‍ ഒന്നിനുമാണ് കാലവര്‍ഷം കേരളത്തിലെത്തിയത്. ഈ വര്‍ഷം സാധാരണമായി ലഭിക്കുന്ന അളവില്‍ മഴ ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.