Last Modified ഞായര്‍, 1 നവംബര്‍ 2015 (11:39 IST)
പ്രസിദ്ധമായ മണ്ണാറശാല ആയില്യ മഹോത്സവം നവംബര്‍ 2, 3, 4 തീയതികളില്‍ നടക്കും. സ്ത്രീക്ല് മുഖ്യ പൂജാരിണികളാകുന്ന
ആരാധനാ കേന്ദ്രങ്ങളില്‍ ഒന്നാണിത്. ആയില്യ മഹോത്സവത്തിലെ ആട്ടവിശേഷമായ ആയില്യം മഹോത്സവം നവംബര്‍ നാലിനാണ്.
രണ്ടാം തീയതി എരിങ്ങാടപ്പള്ളി കാവ് ഉള്‍പ്പെടെയുള്ള അനുബന്ധകാവുകളിലെ പൂജകളും പൂര്‍ഹത്റ്റിയാവും. രണ്ടാം തീയതി വൈകിട്ട് നട തുറന്ന ശേഷം ക്ഷേത്രത്തിലും പരിസരങ്ങളിലുമായി മഹാദീപക്കാഴ്ചകളും ഒരുക്കും.
മൂന്നാം തീയതി വിവിധ പരിപാടികള്‍ കൂടാതെ വൈകിട്ട് ഏഴിനു മണ്ണാറശാല വലിയമ്മ ഇളമുറക്കാരായ അന്തര്‍ജ്ജനങ്ങള്‍ക്കൊപ്പം ക്ഷേത്ര ദര്‍ശനം നടത്തും. ആയില്യം നാളായ നാലാം തീയതി പുലര്‍ച്ചെ മൂന്നര മണിക്ക് നിര്‍മ്മാല്യ ദര്‍ശനം. രാവിലെ എട്ടു മുതല്‍ 12 വരെ വലിയമ്മ ഭക്തര്‍ക്ക് ദര്‍ശനം നടത്തും. വൈകിട്ടു നാലു മണിമുതല്‍ ആയില്യപൂജ, നൂറും പാലും, ഗുരുതി എന്നിവയും രാത്രി വൈകി തട്ടിന്മേല്‍ നൂറും പാലോടും ചടങ്ങോടു കൂടി ചടങ്ങുകള്‍ അവസാനിക്കും.