ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മാന്നാര്‍ സ്വദേശി അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 22 ഒക്‌ടോബര്‍ 2021 (20:59 IST)
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മാന്നാര്‍ സ്വദേശി അറസ്റ്റില്‍. മാന്നാര്‍ പാവുക്കര കിഴക്കേതില്‍ രാജീവ് (30)ആണ് അറസ്റ്റിലായത്. പ്രണയം നടിച്ച് പെണ്‍കുട്ടിയുടെ ഫോട്ടോകള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായത്. കോഴിക്കോട് വടകരയില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :