പത്തുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാണി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു

തിരുവനന്തപുരം| vishnu| Last Updated: ബുധന്‍, 11 മാര്‍ച്ച് 2015 (13:10 IST)
ബാറുകള്‍ തുറക്കുന്നതിന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ ധനമന്ത്രി കെഎം മാണി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. കേരള ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശിനെതിരെയാണ് കേസ്. തിരുവനന്തപുരം സബ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. പത്തു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണാവശ്യം.


തനിക്കെതിരെ ആരോപണം ഉന്നയിച്ച ബിജു രമേശിനെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യുമെന്ന് മാണി ഇന്നലെ നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. ബിജു രമേശ് ഉന്നയിച്ച ശ്രോപനങ്ങള്‍ തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാത്തത് എന്താണെന്നുള്ള പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ ചോദ്യത്തിനുള്ള മറുപടിയായായിരുന്നു മാണിയുടെ പ്രതികരണം.


അതേസമയം മാണി ചെയ്തത് നല്ലകാര്യമാണെന്നും സത്യ്ം തുറന്നുപറയാന്‍
മാണി വേദി തുറന്നു തന്നിരിക്കുകയാണെന്നും സംഭവത്തോട് മാണിക്കെതിരെ ആരോപണമുന്നയിച്ച ബിജു രമേശ് പ്രതികരിച്ചു. പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍;ക്കുന്നു എന്നും ബിജുരമേശ് കൂട്ടിച്ചേര്‍ത്തു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :