മംഗള്‍‌യാന്‍ ചൊവ്വയിലെത്തി; എന്നിട്ടും ഉമ്മന്‍ ചാണ്ടി അനങ്ങിയില്ല!

തിരുവനന്തപുരം| Last Modified ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (15:15 IST)
രാജ്യത്തിന്റെ അഭിമാന പദ്ധതിയായ മംഗള്‍യാന്‍ ചൊവ്വയിലെത്തിയതോടെ ഏറ്റവും കുഴപ്പത്തിലായ ഇന്ത്യക്കാരന്‍ ഒരു പക്ഷേ സിപി‌എം നേതാവ് കോടിയേരി ബാലകൃഷ്ണനായിരിക്കും. സംഭവം ഒരു പഴയ പ്രസ്താവനയെ ചുറ്റിപ്പറിയുള്ള ഒരു തമാശയാണ്. മംഗള്‍യാന്‍ ചൊവ്വയിലെത്തുംമുമ്പേ മുഖ്യമന്ത്രിയെ താഴെയിറക്കുമെന്നായിരുന്നു കോടിയേരിയുടെ പ്രസ്താവന.

കഴിഞ്ഞ നവംബറില്‍ ലാവ്‌ലിന്‍ കേസിന്റെ പ്രതിപട്ടികയില്‍ നിന്നും പിണറായി വിജയനെ ഒഴിവാക്കിയ ഘട്ടത്തിലാണ് മുഖ്യമന്ത്രിയെ താഴെയിറക്കുമെന്ന് കോടിയേരി പ്രഖ്യാപിച്ചത്. പാര്‍ട്ടി തീരുമാനം എടുക്കാത്തതിനാല്‍ മാത്രമാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി തുടരുന്നതെന്നും അന്ന് കോടിയേരി പറഞ്ഞിരുന്നു.

ഈ പ്രസ്താവനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്ന് മംഗള്‍യാന്‍ വിജയകരമായി വിക്ഷേപിച്ചതിന്റെ സന്തോഷം പങ്കിടല്‍ സോഷ്യല്‍ മീഡിയയില്‍ തകൃതിയായി നടക്കുന്നതിനിടെയാണ് കോടിയേരിയുടെ പ്രസ്താവന തമാശരൂപേണ ചര്‍ച്ചയാകുന്നത്. ബാലേട്ടന്‍ ബോധം കെട്ടുവീണെന്നാണ് ചില കമന്റ്. നോക്കേണ്ട ഉണ്ണി ഇത് ഞാനല്ല എന്ന് കോടിയേരിയുടെ ചിത്രത്തോട് കൂടിയ ഫോട്ടോ കമന്റുകളും വ്യാപകമാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :