മണ്ടയ്ക്കാട് ദേവി ക്ഷേത്രത്തില്‍ വന്‍ തീപിടുത്തം

ശ്രീനു എസ്| Last Modified ബുധന്‍, 2 ജൂണ്‍ 2021 (19:17 IST)
മണ്ടയ്ക്കാട് ദേവി ക്ഷേത്രത്തില്‍ വന്‍ തീപിടുത്തം. ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രത്തില്‍ നിന്ന് അഗ്നിബാധ ഉയരുകയായിരുന്നു. തീപിടുത്തം നാട്ടുകാരാണ് ആദ്യം കണ്ടത്. ഉടന്‍ തന്നെ കുളച്ചല്‍ ഫയര്‍ഫോഴ്‌സിനെ അറിയിച്ചു. മണ്ടയ്ക്കാട് പൊലീസും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ തീ പൂര്‍ണമായും കെടുത്തി.

വിളക്കില്‍ നിന്ന് തീ ദേവി അണിഞ്ഞിരുന്ന പട്ടില്‍ പടര്‍ന്നുപിടിക്കുകയായിരുന്നുവെന്നാണ് നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആദ്യമായാണ് ഇത്തരത്തിലൊരു തീപിടുത്തം ക്ഷേത്രത്തില്‍ ഉണ്ടാകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :