മലപ്പുറത്ത് ഫ്ളാഷ്മോബ് അവതരിപ്പിച്ച പെണ്‍കുട്ടികളെ പ്രശംസിച്ചു; ആര്‍ജെ സൂരജിനെതിരെ നടപടിയുമായി റേഡിയോ മലയാളം 98.6

ബുധന്‍, 6 ഡിസം‌ബര്‍ 2017 (09:02 IST)

ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ബോധവത്കരണത്തിന്റെ ഭാഗമായി മലപ്പുറത്ത് പെൺകുട്ടികൾ നടത്തിയ ഫ്ലാഷ് മോബിനെ ആർ ജെ സൂരജ് പിന്തുണച്ചിരുന്നു. എന്നൽ, മുസ്ലിം വിശ്വാസത്തേയും വിശ്വാസികളെയും ആണ് താങ്കൾ വേദനിപ്പിച്ചതെന്നാരോപിച്ച് സൂരജിനെതിരെ സോഷ്യൽ മീഡിയയിൽ പ്രചരണം നടന്നു. ഇതോടെ സൂരജ് പരസ്യമായി മാപ്പ് പറയുകയും ചെയ്തു. 
 
എന്നാല്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ സുപരിചിതനായ ആര്‍ജെ സൂരജിനെതിരെ നടപടിയുമായി റേഡിയോ മലയാളം 98.6 ന്റെ മാനേജ്മെന്റ് രംഗത്ത് വന്നിരിക്കുകയാണ്. മലപ്പുറത്ത് മുസ് ലീം പെണ്‍കുട്ടികള്‍ ഫ്ളാഷ്മോബ് അവതരിപ്പിച്ചതിനെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്ന വീഡിയോ വിവാദമായതിനെ തുടര്‍ന്നാണ് മാനേജ്മെന്റെ നടപടി.
 
കഴിഞ്ഞ ദിവസം എയ്ഡ്സ് ബോധവല്‍കരണത്തിന്റെ ഭാഗമായി മലപ്പുറം ടൗണിന്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ച മുസ്‌ലീം വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഒരു കൂട്ടം മത മൗലിക വാദികള്‍ രംഗത്ത് വന്നിരുന്നു. ഇവരെ വിമര്‍ശിച്ചുകൊണ്ടാണ് സൂരജ് ലൈവ് വീഡിയോയില്‍ വന്നത്. എന്നാല്‍ അതിപ്പോള്‍ സൂരജിന്റെ ജോലിയെ ബാധിക്കുന്ന തരത്തിലേക്ക് മാറിയിരിക്കുകയാണ്.
 
ഇമേജ് എന്ന് പറയുന്നത് തോട്ടിന്‍ കരയില്‍ വിരിയുന്ന ഒരു റോസാപ്പൂവ് പോലെയാണ്. എപ്പോള്‍ വേണമെങ്കിലും അത് തോട്ടിലേക്ക് വീഴാം. അത്രയേ അതിന് ആയുസ്സുള്ളൂ. അത് അനുഭവം കൊണ്ട് തനിക്ക് ബോധ്യപ്പെട്ടു എന്ന് പറഞ്ഞാണ് സൂരജ് തന്റെ പുതിയ വീഡിയോ തുടങ്ങുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

'പിണറായി സര്‍ക്കാര്‍ ഒപ്പമുണ്ട്, എല്ലാ സഹായവും ലഭ്യമാക്കും’; മത്സ്യത്തൊഴിലാളികളെ ആശ്വസിപ്പിച്ച് കോടിയേരി

വിഴിഞ്ഞം, പൂന്തുറ മേഖലകളിലെ മത്സ്യത്തൊഴിലാളികളുടെ സങ്കടങ്ങളും ആവശ്യങ്ങളും കേട്ട് സിപിഐ എം ...

news

ഓഖി ചുഴലിക്കാറ്റ്; തിരച്ചിൽ ഏഴാം ദിവസത്തിലേക്ക്, കണ്ടെത്താനുള്ള‌ത് 150 ലധികം ആളുകളെ

ഓഖി ചുഴലിക്കാറ്റിൽ കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ...

news

ഓഖി ദുരന്തം; മുഖ്യമന്ത്രിക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് കുമ്മനം

ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരന്തം നേരിടുന്നതിൽ കേരള സർക്കാർ ദയനീയമായി പരാജയപ്പെട്ടുവെന്നും ...

Widgets Magazine