സമ്മതമില്ലാതെ ഒരു സ്ത്രീയെയും തൊടരുത്: ഹൈക്കോടതി

രേണുക വേണു| Last Modified ശനി, 21 ജനുവരി 2023 (12:08 IST)
വ്യക്തമായ സമ്മതമില്ലാതെ ഒരു പെണ്‍കുട്ടിയെയോ സ്ത്രീയെയോ തൊടരുതെന്ന് ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി. സ്‌കൂളുകളിലും വീടുകളിലും വച്ചാണ് ഈ പാഠം പകര്‍ന്നുനല്‍കേണ്ടതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

പീഡന കേസില്‍ ആഭ്യന്തര പരാതി പരിഹാര സമിതിയുടെയും കോളേജ് പ്രിന്‍സിപ്പലിന്റെയും ഉത്തരവ് ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി നിരീക്ഷണം.

നോ എന്നാല്‍ നോ തന്നെയാണെന്ന് ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. നിസ്വാര്‍ഥവും മാന്യവുമായി പെരുമാറാന്‍ സമൂഹം അവരെ പര്യാപ്തരാക്കണം. സ്ത്രീകളെ ആദരിക്കുകയെന്നത് പഴഞ്ചന്‍ ശീലമല്ല. അത് എക്കാലത്തേക്കുമുള്ള നന്മയാണ്. സമ്മതമില്ലാതെ ഒരു സ്ത്രീയേയും തൊടരുത്. നോ എന്നാല്‍ നോ എന്ന് തന്നെയാണെന്ന് ആണ്‍കുട്ടികള്‍ മനസിലാക്കണം. യഥാര്‍ഥ പുരുഷന്‍മാര്‍ സ്ത്രീകളെ ഉപദ്രവിക്കുന്നവന്‍ അല്ലെന്ന് കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട് - കോടതി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :