വെബ്ദുനിയ ലേഖകൻ|
Last Modified ബുധന്‍, 26 ഓഗസ്റ്റ് 2020 (12:04 IST)
കൊല്ലം: പത്തനാപുരം പതിനേഴുകാരനായ വിദ്യാർത്ഥിയെ കാനാതായി ഏഴ് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. കടശേരി മുക്കലംപാട് സ്വദേശി രാഹുലിനെയാണ് കഴിഞ്ഞ 19ന് കാണാതായത്. പോലീസും വനപാലകരും ഡോഗ് സ്‌ക്വാഡും നാട്ടുകാരും ചേര്‍ന്ന് വനത്തിനുള്ളില്‍ തിരച്ചില്‍ നടത്തിയിട്ടും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
വീട് പണി നടക്കുന്നതിനാല്‍ മൂന്ന് ഷെഡുകളിലായാണ് രാഹുലു കുടുംബവും താമസിച്ചിരുന്നത്. പത്തൊൻപതാം തീയതി രാത്രി 10 മണി വരെ രാഹുല്‍ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് വിവരമില്ല. രാഹുലിന്റെ മൊബൈൽ ഫോണും കണ്ടെത്താനായിട്ടില്ല. തിരച്ചിലിനിടെ വനത്തിനുള്ളിലെ ചെടികളില്‍ നിന്ന് രക്തക്കറ കണ്ടെത്തിയിരുന്നു. ഇത് ശാസ്ത്രീയ പരിശോധനയ്ക്കയച്ചിരിക്കുകയാണ്. പൊലീസും വനംവകുപ്പും ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.