കുടുംബവഴക്ക്: 58 കാരന്‍ വെട്ടേറ്റു മരിച്ചു; സഹോദരങ്ങള്‍ അറസ്റ്റില്‍

കുടുംബ വീട്ടില്‍ ഒത്തുകൂടിയ സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ 58 കാരന്‍ മറ്റ് സഹോദരങ്ങളുടെ വെട്ടേറ്റു മരിച്ചതായി റിപ്പോര്‍ട്ട്

പൊന്‍കുന്നം| Last Modified ശനി, 20 ഓഗസ്റ്റ് 2016 (14:29 IST)
കുടുംബ വീട്ടില്‍ ഒത്തുകൂടിയ സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ 58 കാരന്‍ മറ്റ് സഹോദരങ്ങളുടെ വെട്ടേറ്റു മരിച്ചതായി റിപ്പോര്‍ട്ട്. എലിക്കുളം ആളുറുമ്പ് ചിറ്റക്കാട്ട് ജോയി ആണ് സഹോദരന്മാരുടെ വെട്ടേറ്റു മരിച്ചത്.

കഴിഞ്ഞ ദിവസം സന്ധ്യയോടെയായിരുന്നു വിവരം പുറത്തായത്.കൂലിപ്പണിക്കാരനാണു ജോയി. ജോയിയുടെ സഹോദരങ്ങളായ ടോമി, ജെയിംസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കോടാലികൊണ്ടാണ് നെഞ്ചിനും മുഖത്തും വെട്ടേറ്റത് എന്ന് പൊലീസ് വെളിപ്പെടുത്തി. അടുത്തടുത്ത് താമസിക്കുന്ന സഹോദരങ്ങള്‍ ഒത്തുചേര്‍ന്ന് മദ്യപിക്കുകയും ഇതിനിടെ വാക്ക് തര്‍ക്കം ഉണ്ടാവുകയും ചെയ്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :