വീരമൃത്യു വരിച്ച ധീരസൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ‘തോപ്പില്‍ ജോപ്പന്റെ’ ഓഡിയോ റിലീസ് ചടങ്ങ്

ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയുമായി മമ്മൂട്ടി

കൊച്ചി| Last Modified വ്യാഴം, 22 സെപ്‌റ്റംബര്‍ 2016 (10:02 IST)
കശ്‌മീരിലെ ഉറിയില്‍ വീരമൃത്യു വരിച്ച ധീരസൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മമ്മൂട്ടി. മമ്മൂട്ടിയുടെ പുതിയ ചിത്രമായ ‘തോപ്പില്‍ ജോപ്പന്റെ’ ഓഡിയോ റിലീസ് ചടങ്ങിനിടെ ആയിരുന്നു ആദരം.

ഓഡിയോ റിലീസ് ചടങ്ങില്‍ സംസാരിക്കാന്‍ എത്തിയ മമ്മൂട്ടി രക്തസാക്ഷികളായ സൈനികര്‍ക്ക് വേണ്ടി ഒരു മിനിറ്റ് മൌനം ആചരിക്കാന്‍ എല്ലാവരോടും ആവശ്യപ്പെടുകയായിരുന്നു.

കൊച്ചി പനമ്പിള്ളി നഗറിലാണ് ചടങ്ങ് നടന്നത്. മലയാളത്തിന്റെ പ്രിയനടന്‍ ജയറാമും സംവിധായകന്‍ മേജര്‍ രവിയും ചേര്‍ന്നാണ് ഓഡിയോ പുറത്തിറക്കിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :