വെടിക്കെട്ട് ദുരിതത്തിൽ പൊള്ളലേറ്റവർക്ക് സൗജന്യ മരുന്ന് വിതരണം ചെയ്ത് മമ്മൂട്ടി

വെടിക്കെട്ട് ദുരിതത്തിൽ പൊള്ളലേറ്റവർക്ക് സൗജന്യ മരുന്ന് വിതരണം ചെയ്ത് മമ്മൂട്ടി

കൊല്ലം| aparna| Last Updated: തിങ്കള്‍, 11 ഏപ്രില്‍ 2016 (12:45 IST)
കൊല്ലം ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരിതത്തിൽ അപകടം പറ്റിയവർക്ക് സൗജന്യ മരുന്ന് വിതരണം ചെയ്തു കൊണ്ട് മമ്മൂട്ടി. മമ്മൂട്ടി കൂടി പങ്കാളിയായ പതഞ്ജലി എന്ന ആയുർവേദ സ്ഥാപനത്തിന്റെ കീഴിൽ മരുന്നുകൾ വിതരണം ചെയ്യുന്നുവെന്ന് താരം തന്റെ ഫേസ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

മമ്മൂട്ടിയുടെ വാക്കുകളിലൂടെ;

പരവൂരിലെ വെടിക്കെട്ടപകടം ഹൃദയം തകർക്കുന്നതാണ്. ജീവൻ നഷ്ടമാക്വർക്ക് ആദരാഞ്ജലികൾ, അവരുടെ കുടുംബത്തിന്റെ ദു:ഖത്തിൽ ഞാനും പങ്കുചേരുന്നു.പൊള്ളലേറ്റ് വേദന അനുഭവിക്കുന്നവർക്കൊപ്പം ചേരേണ്ടത് നമ്മുടെ കടമയാണ്. അവർക്കുവേണ്ട സഹായങ്ങളുമായി നാം ഒപ്പം നില്ക്കണം. ഞാൻ കൂടി ഭാഗമായ പതഞ്ജലി എന്ന ആയുർവേദസ്ഥാപനം തീപൊള്ളലിനുള്ള മരുന്നുകൾ നിർമിക്കുന്നുണ്ട്.

ഞങ്ങളുടെ ജീവനക്കാർ മരുന്നുകളുമായി കൊല്ലത്തേക്ക് തിരിച്ചിട്ടുണ്ട്. പൊള്ളലേറ്റ എല്ലാവർക്കും ഇത് സൗജന്യമായി ലഭിക്കും. ഇതിനായി 9995424999, 9645655890 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. പൊള്ളലേറ്റ എല്ലാവരും എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. ഇത്തരത്തിലുള്ള ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കട്ടെ.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :