ന്യൂഡൽഹി|
jibin|
Last Modified വെള്ളി, 20 ഒക്‌ടോബര്‍ 2017 (16:20 IST)
ഡൽഹിയിൽ മലയാളി നഴ്സ് മരിച്ച നിലയിൽ. കണ്ണൂർ സ്വദേശിനിയായ അനിത ജോസഫിനെയാണ് (34) മരിച്ച നിലയിൽ കണ്ടെത്തിയത്. താമസസ്ഥലത്താണ് അനിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അനിത ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. 10 വര്‍ഷമായി ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്നു ഇവര്‍. മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.