ശ്രീനു എസ്|
Last Updated:
ചൊവ്വ, 16 ജൂണ്‍ 2020 (13:33 IST)
താനും ഈ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ ഒരു മനോരോഗവിദഗ്ധനെ സമീപിക്കണമെന്നും സിനിമാ താരം രജീഷ വിജയന്. വിഷാദരോഗത്തെ കുറിച്ച് ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. മാനസിക വിദഗ്ധന്റെ സഹായം തേടുന്നതില്‍ ലജ്ജിക്കേണ്ട കാര്യമില്ല. ശരീരത്തെപോലെ തന്നെയാണ് മനസെന്നും താരം പറഞ്ഞു.
ഇത്തരം പ്രശ്നത്തില്‍ പെടുമ്പോള്‍ ഒരുമാനസിക വിദഗ്ധന്‍ നിങ്ങളെ തീര്‍ച്ചയായും സഹായിക്കാന്‍ സാധിക്കുമെന്ന് രജീഷ പറഞ്ഞു. നേരത്തെ വിഷാദരോഗത്തെ ചികിത്സിക്കേണ്ട ആവശ്യകതയെകുറിച്ച് നടന് കുഞ്ചാക്കോ ബോബനും പറഞ്ഞിട്ടുണ്ടായിരുന്നു. വിഷാദവും ഉത്കണ്ഠയും പുതിയകാലത്തിന്റെ കാന്‍സറെന്നാണ് താരം പറഞ്ഞിരുന്നത്.