പള്‍സര്‍ സുനിയെയും വിജേഷിനെയും എത്രയും പെട്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറണമെന്ന് കോടതി

നടിയെ തട്ടിക്കൊണ്ടു പോകല്‍; പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ നിര്‍ദേശം

 Pulsar Suni , Malayalam actress , actress molestation , Kdnapped , actress , Suni arrested , പൾസർ സുനി , നടി , നടിയെ തട്ടിക്കൊണ്ടു പോയി , പൊലീസ് , പീഡനം , അറസ്‌റ്റ് , ഹര്‍ജി , പൊലീസ് ക്ലബ്
കൊച്ചി| jibin| Last Updated: വ്യാഴം, 23 ഫെബ്രുവരി 2017 (18:24 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ച കേസിലെ മുഖ്യപ്രതികളായ പൾസർ സുനിയെയും വിജീഷിനെയും എത്രയും പെട്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്​ മുന്നിൽ എത്തിക്കാൻ എറണാകുളം എസിജെഎം കോടതി ഉത്തരവിട്ടു. പള്‍സര്‍ സുനിയുടെ അഭിഭാഷകന്റെ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

പ്രതികളെ ചോദ്യം ചെയ്തു കൊണ്ടിരിക്കുന്ന ആലുവ പൊലീസ് ക്ലബ്ബിന് സമീപത്തുള്ള കോടതിയില്‍ ഹാജരാക്കാനാണ് ഉത്തരവ്. അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ 24 മണിക്കൂറിനുള്ളില്‍ കോടതി മുമ്പാകെ ഹാജരാക്കണമെന്നും എസിജെഎം കോടതി വിശദമാക്കിയിട്ടുണ്ട്.

കേസ് രജിസ്റ്റർ ചെയ്‌ത നെടുമ്പാശേരി സിഐക്കാണ്​ പ്രതികളെ കൈമാറേണ്ടത്​. അന്വേഷണ ചുമതല ആലുവ ഡിവൈഎസ്‌പിക്കുമാണ്.

ഇന്ന് ഉച്ചയോടെയാണ്
പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. എറണാകുളത്ത് എസിജെഎം കോടതിയിൽ ഉച്ചക്ക് ഒന്നേകാലോടെ കീഴടങ്ങാനെത്തിയ പ്രതികളെയാണ് ബലം പ്രയോഗിച്ച് അറസ്‌റ്റ് ചെയ്തത്. പൊലീസിന്‍റെ കണ്ണുവെട്ടിച്ച് സുനിയും വിജേഷും മജിസ്ട്രേറ്റിന്റെ ചേംബറിലെത്തുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :