സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 23 ഫെബ്രുവരി 2022 (18:13 IST)
മലപ്പുറത്ത് കാല്‍നടയാത്രികന്‍ ലോറിയിടിച്ച് മരിച്ചതില്‍ മനംനൊന്ത് ലോറി ഡ്രൈവര്‍
ആത്മഹത്യ ചെയ്തു. മുതിയേരി സ്വദേശി ബിജുവാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. നാലുമാസം മുന്‍പാണ് ബിജു ഓടിച്ചിരുന്ന ലോറി റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച യാത്രക്കാരനെ ഇടിച്ചത്. അപകടത്തില്‍ പരിക്കേറ്റയാളെ ഇതേ ലോറിയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ബിജുവിന്റെ മടിയില്‍ കിടന്നാണ് യാത്രക്കാരന്‍ മരിച്ചത്. സംഭവത്തിനു പിന്നാലെ ബിജുവിന് വിഷാദം രോഗം ബാധിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.