സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 4 ഓഗസ്റ്റ് 2023 (08:39 IST)
സംസ്ഥാനത്ത് കുട്ടികള്‍ക്കുനേരെയുള്ള അതിക്രമത്തിന് അവസാനമില്ല. മലപ്പുറത്ത് നാലുവയസുകാരി ലൈംഗിക പീഡനത്തിനിരയായി. മലപ്പുറം തിരൂരങ്ങാടിയിലാണ് സംഭവം. സംഭവത്തില്‍ മധ്യപ്രദേശ് ഗ്വാളിയാര്‍ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കളും അന്യസംസ്ഥാന തൊഴിലാളിയാണ്. ഇവരുടെ സുഹൃത്താണ് പ്രതി.
കുട്ടിയെ കളിപ്പിക്കാനെന്ന വ്യാജേന പ്രതി തന്റെ താമസസ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു. പിന്നാലെ കുട്ടിയുടെ നിലവിളി കേട്ട് മാതാപിതാക്കള്‍ സ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. പിന്നാലെ ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.