സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 1 ഓഗസ്റ്റ് 2023 (15:48 IST)
മലപ്പുറത്ത് മയക്കുമരുന്നു കേസില്‍ പിടിയിലായ പ്രതി പോലീസ് കസ്റ്റഡിയില്‍ മരിച്ചു. തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രി (30) ആണ് മരിച്ചത്. താനൂര്‍ പോലീസ് കസ്റ്റഡില്‍ എടുത്തതിന് പിന്നാലെയാണ് യുവാവ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 1.45ന് പതിനെട്ടു ഗ്രാം എംഡിഎംഎയുമായി മറ്റു 4 പേര്‍ക്കൊപ്പമാണ് ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.
പോലീസ് സ്റ്റേഷനിലെത്തിച്ച് പുലര്‍ച്ചെ നാലു മണിയോടെ ഇയാള്‍ സ്റ്റേഷനില്‍ തളര്‍ന്നു വീണുവെന്നാണ് ഡിവൈഎസ്പി വി.വി ബെന്നി പറഞ്ഞത്. ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു. കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും.