മലപ്പുറത്ത് രാത്രി സമയം സ്‌കൂളിലെ അരി മറിച്ച് വില്‍പ്പന നടത്താന്‍ ശ്രമിച്ച അധ്യാപകരെ നാട്ടുകാര്‍ പിടികൂടി

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 16 ജൂലൈ 2023 (09:33 IST)
രാത്രി സമയം സ്‌കൂളിലെ അരി മറിച്ച് വില്‍പ്പന നടത്താന്‍ ശ്രമിച്ച അധ്യാപകര്‍ അറസ്റ്റില്‍. നാട്ടുകാരും രക്ഷിതാക്കളും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. പ്രധാനാധ്യാപകന്‍ വേങ്ങശ്ശേരി മഹബൂബ്, ഭക്ഷണച്ചുമതലയുള്ള അധ്യാപകന്‍ അഷറഫ് മുല്ലപള്ളി, വാഹന ഡ്രൈവര്‍ കാച്ചിനിക്കാട് സ്വദേശി കരുവള്ളി സക്കീര്‍ എന്നിവരെയാണ് പിടിച്ചത്. ഇവരെ പൊലീസ് അറസ്റ്റുചെയ്തു.

മൊത്തവ്യാപാര സ്ഥാപനത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടെയാണ് 10 ചാക്കോളം അരിയാണ് പിടികൂടിയത്. മൂന്ന് പേരെയും കസ്റ്റഡിയിലെടുത്ത പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :