സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 30 മാര്‍ച്ച് 2023 (09:14 IST)
ഭാര്യയെ ബലാത്സംഗം ചെയ്ത ഭര്‍ത്താവിന് ഒരു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു. പണം അടച്ചില്ലെങ്കില്‍ മൂന്നുമാസത്തെ അധിക തടവും അനുഭവിക്കണം. മഞ്ചേരി അഡീഷണല്‍ ജില്ലാ സെക്ഷന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. അമരമ്പലം സ്വദേശി മുഹമ്മദ് റിയാസിനെയാണ് ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതിയായ ഭര്‍ത്താവിന്റെ പിതാവ് അബ്ദുവിനെയും മാതാവ് നസീറയേയും തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു.
2005 മാര്‍ച്ച് 15നാണ് വിവാഹം നടന്നത്. വിവാഹസമയത്ത് ഭാര്യവീട്ടില്‍ നിന്ന് 35 പവന്‍ സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും വാങ്ങിയിരുന്നു. പിന്നാലെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടുകയും ചെയ്തു. സൗന്ദര്യം പോരെന്ന് ആക്ഷേപിക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു.