മലപ്പുറത്ത് കൈക്കൂലി കേസില്‍ വില്ലേജ് അസിസ്റ്റന്റ് അറസ്റ്റിലായി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 25 ഫെബ്രുവരി 2023 (19:55 IST)
മലപ്പുറത്ത് കൈക്കൂലി കേസില്‍ വില്ലേജ് അസിസ്റ്റന്റ് അറസ്റ്റിലായി. മലപ്പുറം എടരിക്കോട് വില്ലേജ് അസിസ്റ്റന്റ് പി ചന്ദ്രന്‍ ആണ് അറസ്റ്റിലായത്. ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. വീടിന്റെ തറ നിര്‍മിക്കുന്ന സ്ഥലത്തുനിന്ന് ചെങ്കല്ല് വെട്ടിയതില്‍ കേസെടുക്കും എന്ന് ഭീഷണിപ്പെടുത്തിയാണ് ഇരുപത്തയ്യായിരം രൂപ ഇയാള്‍ കൈക്കൂലി ആയി ആവശ്യപ്പെട്ടത്.

പിന്നാലെ വിജിലന്‍സിനെ പരാതിക്കാരന്‍ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വിജിലന്‍സിന്റെ നിര്‍ദ്ദേശപ്രകാരം പരാതിക്കാരന്‍ കൈക്കൂലി നല്‍കുമ്പോള്‍ വിജിലന്‍സ് സ്ഥലത്തെത്തി പ്രതിയെ കൈയോടെ പിടിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :