സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 10 നവംബര്‍ 2022 (08:19 IST)
മലപ്പുറത്ത് നിയന്ത്രണം വിട്ട സൈക്കിള്‍ വീടിന്റെ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. ഇരിങ്ങാവൂരില്‍ താമസക്കാരനായ കൃഷ്ണകുമാറിന്റെ മകന്‍ അഭിഷേകാണ് മരിച്ചത്. 15 വയസായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം നാലുമണിക്കാണ് സംഭവം.
കല്‍പകഞ്ചേരി ജിവിഎച്ച്എസ് സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭിഷേക്. സ്‌കൂള്‍ കഴിഞ്ഞ് കളിക്കാന്‍ പോകുന്നതിനിടയാണ് അപകടം ഉണ്ടായത്.