സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 31 ഒക്ടോബര്‍ 2022 (08:43 IST)
മലപ്പുറത്തെ വാഹനാപകടത്തില്‍ രണ്ട് എസ്എഫ്ഐ നേതാക്കള്‍ മരിച്ചു. എസ്എഫ് ഐ മുന്‍ പെരിന്തല്‍മണ്ണ ഏരിയാ കമ്മിറ്റി അംഗം 19കാരനായ അക്ഷയ്, എസ്എഫ് ഐ പെരിന്തല്‍മണ്ണ നോര്‍ത്ത് ലോക്കല്‍ ജോയിന്റ് സെക്രട്ടറി ശ്രേയസ് എന്ന 21കാരന് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പെരിന്തല് മണ്ണ സ്വദേശി 19കാരനായ നിയാസിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.