സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (09:34 IST)
താനൂരില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ കനാലില്‍ മുങ്ങിമരിച്ചു. നിറമരുതൂര്‍ ഷരീഫിന്റെ മകന്‍ അഷ്മില്‍, വെളിയോട് വളപ്പില്‍ സിദ്ധീഖിന്റെ മകന്‍ അജ്‌നാസ് എന്നിവരാണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം കനാലില്‍ കുളിക്കുന്നതിനെയാണ് അപകടം ഉണ്ടായത്. നാട്ടുകാര്‍ ഉടന്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.